MPES Admission 2026

Fee notification 2026 MPES Admission

NOTIFICATION APPROVED-1

50662/SPESS-2/2026/SPESS                                                                                    29.07.2026

പത്രക്കുറിപ്പ്

വിഷയം : SPESS- 2026-27 അക്കാദമിക  വർഷം -BPES/BPED  പ്രോഗ്രാം – സ്‌പോട്  അഡ്മിഷൻ   -സംബന്ധിച്ച്:-

മഹാത്മാഗാന്ധി  സർവകലാശാല  സ്‌കൂൾ  ഓഫ്  ഫിസിക്കൽ  എഡ്യൂക്കേഷൻ  $ സ്പോർട്സ്  സയൻസ് (SPESS), 2026-2027 അക്കാദമിക  വർഷത്തെ  B.P.E.S.(ബാച്‌ലർ ഓഫ്  ഫിസിക്കൽ  എഡ്യൂക്കേഷൻ  & സ്പോർട്സ്), B.P.Ed(ബാച്‌ലർ ഓഫ് ഫിസിക്കൽ  എഡ്യൂക്കേഷൻ)  പ്രോഗ്രാമുകളിലെ നിലവിലുള്ള ഒഴിവുകളിലേയ്ക്ക്, സ്പോട് അഡ്മിഷൻ നടത്തുന്നു. യോഗ്യരായ  വിദ്യാർത്ഥികൾ* 04-08-2026 തീയതിയിൽ രാവിലെ  06.30 മണിക്ക് SPESS പഠന  വകുപ്പിൽ   അസ്സൽ സർട്ടിഫിക്കറ്റുകളും ഫീ അടച്ച രസീതും സ്പോർട്സ് കിറ്റുമായി എത്തിച്ചേരേണ്ടതാണ്. അസ്സൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനക്ക് ശേഷം കായികക്ഷമതാ  പരീക്ഷ അന്നേ  ദിവസം തന്നെ ഉണ്ടായിരിക്കുന്നതാണ്. 2026 ജൂൺ 29,30 തീയതികളിൽ ഇതേ പ്രോഗ്രാമുകളിലേക്ക് നടത്തിയ പൊതു പ്രവേശന പരീക്ഷയിൽ പങ്കെടുത്ത്, റാങ്ക് പട്ടികയിൽ ഉൾപ്പെടുകയും എന്നാൽ അഡ്മിഷൻ ലഭിക്കാതിരിക്കുകയോ കോളേജുകളുടെ മുൻഗണന ക്രമം അപേക്ഷയിൽ നല്കാതിരുന്നതോ ആയ അപേക്ഷകർക്കും പങ്കെടുക്കാം.(ഇവർ ഫീ അടയ്‌ക്കേണ്ടതില്ല, കായിക ക്ഷമത പരീക്ഷയിൽ പങ്കെടുക്കേണ്ടതുമില്ല.) നിലവിലുള്ള ഒഴിവുകളുടെ വിശദാംശം പട്ടികയിൽ ചേർക്കുന്നു.

Name of Course- BPES
Vacancy Available
Sl No. Name of Colleges (General/

OBC/EWS)

SC ST Management Quota
1 SJAHER, Moolamattom 17 3 0 22
2 Morning Star College 0 0 1 0
3 SS College, Poothotta 2 1 0 15
Total Seats available 19 4 1 37
Name of Course- BPED
Vacancy Available
Sl No. Name of Colleges (General/OBC/EWS) SC ST Management Quota
1 SJAHER, Moolamattom 5 2 0 12
Total Seats available 5 2 0 12

യോഗ്യത*-  https://www.mgu.ac.in/uploads/2026/06/BPES-notification.pdf?x84111

https://www.mgu.ac.in/uploads/2026/06/38414-SPES_S-_2-2026-SPESS.pdf?x84111

FeePaymentLink :https://epay.mgu.ac.in/Candfee/feeoptions/161 

ഡയറക്ടർ